നാദാപുരം: നാദാപുരത്ത് സിപിഎം നേതാവിന്റെ വീട്ടിൽ റീത്ത് വെച്ചു. സിപിഎം നാദാപുരം ഏരിയ കമ്മിറ്റിയംഗം സിഎച്ച് മോഹനന്റെ വീട്ടിലാണ് റീത്ത് വെച്ചത്. ഇദ്ദേഹത്തിന്റെ നാദാപുരം പുളിക്കൂലിലെ പുത്തൻപുരയിൽ വീട്ടുമുറ്റത്താണ് ആദരാഞ്ജലികൾ അർപ്പിച്ച് റീത്ത് കാണപ്പെട്ടത്.
നാദാപുരം പോലീസ് റീത്ത് എടുത്ത് മാറ്റി. തിരഞ്ഞെടുപ്പിനിടെ സംഘർഷം സൃഷ്ടിക്കാൻ ശ്രമമെന്ന പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.