പ്രതിവർഷം 3 ലക്ഷം ഇലക്‌ട്രിക്‌ വാഹനങ്ങൾ നിർമിക്കുന്ന പ്ളാന്റ് ഒരുക്കാൻ ഷവോമി

By Staff Reporter, Malabar News
electric-car-mi
Ajwa Travels

ബെയ്‌ജിംഗ്: ഇലക്‌ട്രിക്‌ കാർ നിർമാണ രംഗത്തേക്ക് കടക്കുകയാണ് ചൈനീസ് ഇലക്‌ട്രോണിക് ഉപകരണ നിർമാണ കമ്പനിയായ ഷവോമി. ഇതിനായി ബെയ്‌ജിംഗിൽ തുടങ്ങാനിരിക്കുന്ന ഷവോമിയുടെ കാർ നിർമാണ പ്ളാന്റിൽ വർഷം തോറും മൂന്ന് ലക്ഷം വാഹനങ്ങൾ നിർമിക്കാനുള്ള ശേഷിയുണ്ടാവും. രണ്ട് ഘട്ടങ്ങളായാണ് ബെയ്‌ജിംഗിലെ കാർ നിർമാണ പ്ളാന്റ് പ്രവർത്തനം ആരംഭിക്കുക.

കമ്പനിയുടെ ഓട്ടോ യൂണിറ്റിന് വേണ്ടി ബെയ്‌ജിംഗ് എകോണമിക്ക് ആൻഡ് ടെക്നോളജിക്കൽ ഡെവലപ്പ്മെന്റ് സോണിൽ പ്രത്യേകം ആസ്‌ഥാന കാര്യാലയവും വിൽപന, ഗവേഷണ വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ഓഫിസുകളും നിർമിക്കും. സർക്കാർ പിന്തുണയിൽ പ്രവർത്തിക്കുന്ന സാമ്പത്തിക വികസന ഏജൻസിയായ ബെയ്‌ജിംഗ് ഇ-ടൗണാണ് ഒരു ഔദ്യോഗിക വിചാറ്റ് അക്കൗണ്ടിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇലക്‌ട്രിക്‌ വാഹന വിപണിലേക്ക് കടക്കുകയാണെന്ന് ഈ വർഷം ആദ്യം ഷവോമി പ്രഖ്യാപിച്ചിരുന്നു. അടുത്ത പത്ത് വർഷക്കാലത്തേക്ക് ഇലക്‌ട്രിക്‌ വാഹന യൂണിറ്റിന് വേണ്ടി ഏകദേശം 73,000 കോടിയോളം രൂപ ചിലവഴിക്കാൻ തയ്യാറാണെന്നാണ് കമ്പനി അറിയിച്ചത്. ഷവോമിക്ക് പിന്നാലെ മുൻനിര കമ്പനിയായ ആപ്പിളും ഈ രംഗത്തേക്ക് ഇറങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ മറ്റ് വിവരങ്ങളൊന്നും ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.

Read Also: ‘സിബിഐ 5’; കുറ്റാന്വേഷണ കഥയുടെ പുതിയ അധ്യായം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE