രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; യശ്വന്ത് സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

By Team Member, Malabar News
Yashwant Sinha Files Nomination For The President Election
Ajwa Travels

ന്യൂഡെൽഹി: പ്രതിപക്ഷ രാഷ്‌ട്രപതി സ്‌ഥാനാർഥിയായ യശ്വന്ത് സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. രാഹുല്‍ഗാന്ധി, ശരദ് പവാര്‍, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി, ഡി രാജ, അഭിഷേക് ബാനർജി, ഫറൂഖ് അബ്‌ദുള്ള, ജയന്ത് സിൻഹ, കെടി രാമറാവു തുടങ്ങിയ നേതാക്കൾ യശ്വന്ത് സിൻഹക്കൊപ്പം പാർലമെന്റ് ഹൗസിലെത്തി.

അതേസമയം കോണ്‍ഗ്രസുമായി ജാര്‍ഖണ്ഡില്‍ സഖ്യത്തിലുള്ള ജാര്‍ഖണ്ഡ് മുക്‌തി മോര്‍ച്ച(ജെഎംഎം) പത്രികാ സമര്‍പ്പണ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. പന്ത്രണ്ടേ കാലോടെയാണ് യശ്വന്ത് സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസ്, ടിഎംസി, സമാജ്‍വാദി പാര്‍ട്ടി, ശിവസേന, ഇടത് പാര്‍ട്ടികൾ എന്നിവരടക്കം 12 കക്ഷികളാണ് യശ്വന്ത് സിന്‍ഹക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.

ജൂൺ 28ആം തീയതി മുതൽ സിൻഹ പ്രചാരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌. മിക്ക സംസ്‌ഥാന തലസ്‌ഥാനങ്ങളിലും പ്രചാരണത്തിനായി എത്തുമെന്നും, ദക്ഷിണേന്ത്യയിലാകും ആദ്യ പ്രചാരണ പരിപാടികളെന്നും റിപ്പോർട്ടുകൾ പറയുന്നു.

Read also: അഴിമതി കേസ്; സഞ്‌ജയ്‌ റാവത്തിന് ഇഡി നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE