അഴിമതി കേസ്; സഞ്‌ജയ്‌ റാവത്തിന് ഇഡി നോട്ടീസ്

By Desk Reporter, Malabar News
Corruption case; ED notice to Sanjay Rawat

മുംബൈ: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധികൾക്കിടയിൽ പ്രവീൺ റൗട്ട്, പത്ര ചൗൾ ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ശിവസേന എംപി സഞ്‌ജയ്‌ റാവത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. ചൊവ്വാഴ്‌ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. കേസിൽ ഇദ്ദേഹത്തിന്റെ ചില സ്വത്തുക്കൾ നേരത്തെ ഇഡി കണ്ടുകെട്ടിയിരുന്നു.

സമൻസിനോട് പ്രതികരിച്ച ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി, ഇഡി ബിജെപിയോട് ‘യഥാർഥ ഭക്‌തി’ കാണിക്കുകയാണെന്ന് പറഞ്ഞു.

എന്നാൽ, “സാമ്പത്തിക ക്രമക്കേടുകൾ തെളിവുകൾ സഹിതം പുറത്തുവരുമ്പോൾ അത്തരം കാര്യങ്ങൾ സംഭവിക്കും. ഇഡി ഒരു ദിവസം കൊണ്ട് നടപടിയെടുക്കില്ല, ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകണം”, എന്ന് ബിജെപി എംഎൽഎ രാം കദം പറഞ്ഞു. “തെളിവിന്റെ അടിസ്‌ഥാനത്തിൽ ഇഡി നടപടിയെടുക്കുമ്പോൾ, നമ്മൾ എന്തിന് അതിനെ രാഷ്‌ട്രീയവുമായി ബന്ധിപ്പിക്കണം? മതത്തിന്റെയോ സ്‌ഥാനത്തിന്റെയോ അടിസ്‌ഥാനത്തിലല്ല ഇഡി നടപടി സ്വീകരിക്കുന്നത്. ആരെങ്കിലും തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ, ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും,”- അദ്ദേഹം കൂട്ടിച്ചേർത്തു.

ഇഡി നടപടിയിൽ ബിജെപിക്ക് എതിരെ വിമർശനവുമായി തൃണമൂൽ കോൺഗ്രസും രംഗത്ത് വന്നു. “പ്രതീക്ഷിച്ചതുപോലെ, നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ എംപിയും ശിവസേന നേതാവുമായ @rautsanjay61-നു ഇഡി സമൻസ് അയച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെക്കുന്നതിനും സർക്കാരുകളെ അട്ടിമറിക്കുന്നതിനും തന്റെ സർക്കാർ നഗ്‌നമായും പരസ്യമായും ഏജൻസികളെ ഉപയോഗിക്കുമ്പോൾ മോദി അടിയന്തരാവസ്‌ഥയെക്കുറിച്ച് ലജ്‌ജയില്ലാതെ സംസാരിക്കുന്നു എന്നത് വിരോധാഭാസമാണ്,”- തൃണമൂൽ കോൺഗ്രസ് വക്‌താവ്‌ സാകേത് ഗോഖലെ ട്വീറ്റ് ചെയ്‌തു.

Most Read:  ഗൂഢാലോചന കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയുമായി സ്വപ്‌ന വീണ്ടും ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE