ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; തിങ്കളാഴ്‌ചയോടെ യാസ് ചുഴലിക്കാറ്റാവും

By News Desk, Malabar News
Ajwa Travels

ഡെൽഹി: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. തിങ്കളാഴ്‌ചയോടെ ന്യൂനമർദ്ദം യാസ് ചുഴലിക്കാറ്റായി മാറും. വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അതിതീവ്ര ചുഴലിക്കാറ്റായി യാസ് ബുധനാഴ്‌ചയോടെ ബംഗാൾ, ഒഡീഷ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്.

ഈ വർഷം ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ആദ്യ ചുഴലിക്കാറ്റായിരിക്കും യാസ്. ന്യൂനമർദ്ദത്തിന്റെ ഫലമായി തെക്കൻ കേരളത്തിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്. അതേസമയം ഇന്ന് രാവിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ശക്‌തമായ മഴപെയ്‌തു.

സംസ്‌ഥാനം പരക്കെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുകൾ. ഒപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ടാണ്.

Kerala News: കോവിഡ്; പ്രശസ്‌ത ഛായാഗ്രാഹകൻ വി ജയറാം ഓർമയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE