കേന്ദ്രസംഘം ഒഡീഷയിൽ; ചുഴലിക്കാറ്റ് ബാധിത മേഖലകളിൽ ഇന്ന് മുതൽ സന്ദർശനം നടത്തും

By Staff Reporter, Malabar News
Yaas-cyclone_odisha
യാസ് ചുഴലിക്കാറ്റ് സമയത്ത് ഒഡീഷയിലെ കടൽത്തീരം

ഗുവാഹത്തി: യാസ് ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്താനായി ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ ബൺവാളിന്റെ നേതൃത്വത്തിലുള്ള ഏഴ് അംഗ മന്ത്രിതല സംഘം ഒഡീഷയിൽ. ഇന്നലെയാണ് ഇവർ സംസ്‌ഥാനത്തെത്തിയത്. സംഘം ഇന്ന് മുതൽ വിവിധ ദുരന്തബാധിത മേഖലകളിൽ സന്ദർശനം നടത്തും.

ബാലസോർ, ഭദ്രക്, കേന്ദ്രപദ, മയൂർഭഞ്ച് ജില്ലകൾ സംഘം സന്ദർശിക്കും. ഇന്നും നാളെയുമായാണ് പരിപാടികൾ നിശ്‌ചയിച്ചത്. സംഘം രണ്ടായി പിരിഞ്ഞ് രണ്ട് ജില്ലകൾ വീതം ഇന്നും നാളെയുമായി സന്ദർശിച്ച് ദുരന്തത്തിന്റെ വ്യാപ്‌തിയും മറ്റ് കാര്യങ്ങളും വിലയിരുത്തും.

ഡെൽഹിയിലേക്ക് തിരിക്കുംമുൻപ് ഒഡീഷ ചീഫ് സെക്രട്ടറി എസ്‌സി മൊഹാപത്ര, സ്‌പെഷ്യൽ റിലീഫ് കമ്മീഷണർ (എസ്ആർസി) പികെ ജെന എന്നിവരുമായി കൂടിക്കാഴ്‌ചയും നടത്തും. പശ്‌ചിമ ബംഗാളിൽ യാസ് ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളിലെ സ്‌ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറ്റൊരു സംഘത്തെ അയച്ചിട്ടുണ്ട്.

3 ദിവസത്തെ പര്യടനത്തിൽ സംഘം നബന്നയിലെ ദുരന്തനിവാരണ, ധനകാര്യ വകുപ്പിലെ ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തും, കൂടാതെ സൗത്ത് 24 പർഗാനയിലെയും, ഈസ്‌റ്റ് മിഡ്‌നാപൂരിലെയും ദുരിതബാധിത മേഖലകൾ സന്ദർശിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ ഇന്ത്യ അറിയിച്ചു.

Read Also: ഡെൽഹി മെട്രോ സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE