ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച ഡെൽഹി മെട്രോ ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കും. കോവിഡ് കേസുകൾ കുറയുന്ന പശ്‌ചാത്തലത്തിൽ സർക്കാർ ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ച് തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് മെട്രോ സർവീസും പുനരാരംഭിക്കുന്നത്.
ഏപ്രിൽ 19ന് ഡെൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും മെട്രോ സർവീസ് മെയ് 10 വരെ തുടർന്നിരുന്നു. മെയ് 10നാണ് മെട്രോ സർവീസ് നിർത്തിയത്.
നിയന്ത്രണങ്ങളോടെയാണ് മെട്രോ പ്രവർത്തിക്കുക. ആകെ ട്രെയിനുകളിൽ പകുതി എണ്ണം മാത്രമേ ആദ്യ ഘട്ടത്തിൽ പ്രവർത്തിക്കൂ. 50 ശതമാനം ആളുകളെ മാത്രമേ ട്രെയിനുകളിൽ അനുവദിക്കൂ. സ്‌മാർട്ട് കാർഡുകളും ടോക്കണുകളും ഉപയോഗിച്ച് യാത്ര ചെയ്യാം.
വരും ദിവസങ്ങളിൽ ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കും. നിന്ന് കൊണ്ടുള്ള യാത്ര അനുവദിക്കില്ല. സർക്കാർ ഇളവുകൾ അനുവദിക്കുന്ന മുറയ്‌ക്ക് യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനാണ് തീരുമാനം.
Read Also: ലക്ഷദ്വീപിൽ ഇന്ന് ജനകീയ നിരാഹാര സമരം; കടകൾ അടച്ചിടും