കോവിഡ്; പ്രശസ്‌ത ഛായാഗ്രാഹകൻ വി ജയറാം ഓർമയായി

By Trainee Reporter, Malabar News
Ajwa Travels

ഹൈദരാബാദ്: ദക്ഷിണേന്ത്യയിലെ മുഖ്യധാരാ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന വി ജയറാം കോവിഡ് ബാധിച്ച് മരിച്ചു. 71 വയസായിരുന്നു. കോവിഡ് രോഗബാധയെ തുടർന്ന് ചികിൽസയിൽ കഴിയുന്നതിനിടെയാണ് അന്ത്യം.

തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലെ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. എൻടിആർ, നാഗേശ്വര റാവു, കൃഷ്‌ണ, ചിരഞ്‌ജീവി, നന്ദമൂരി ബാലകൃഷ്‌ണ, മോഹൻ ബാബു, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

ദേവാസുരം, 1921, ആവനാഴി, മൃഗയ തുടങ്ങിയ മെഗാഹിറ്റുകൾക്ക് ഛായാഗ്രഹണം നിർവഹിച്ചത് ഇദ്ദേഹമായിരുന്നു. മലയാളത്തിൽ സംവിധായകൻ ഐവി ശശിക്കൊപ്പമാണ് ഏറ്റവും കൂടുതൽ ചിത്രങ്ങൾ ചെയ്‌തിട്ടുളളത്. തെലുങ്കിൽ കെ രാഘവേന്ദ്ര റാവു സംവിധാനം നിർവഹിച്ച നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു ഇദ്ദേഹം. ഛായാഗ്രഹണത്തിന് നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Read also: രണ്ടാം തരംഗം രൂക്ഷം; ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 420 ഡോക്‌ടർമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE