വള്ളുവമ്പ്രത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

By Staff Reporter, Malabar News
malappuram image_malabar news
ആഷിഖ്
Ajwa Travels

മലപ്പുറം: വള്ളുവമ്പ്രത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളുവമ്പ്രം സ്വദേശി ആഷിഖിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷം ആരംഭിച്ചു.

ടൗണിലെ കെട്ടിടത്തിന് സമീപത്താണ് ആഷിഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ വീട്ടില്‍ നിന്ന് പുറത്ത് പോയ ആഷിക് ഏറെ വൈകിയും വീട്ടിലെത്താത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ രാത്രി തന്നെ ഇയാള്‍ക്കായി അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ വിവരമൊന്നും ലഭിച്ചില്ല. മാത്രവുമല്ല ഫോണില്‍ ബന്ധപ്പെട്ടപ്പോഴും മറുപടി ഉണ്ടായില്ല.

ഇന്ന് രാവിലെയാണ് പ്രദേശവാസികള്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തില്‍ നിന്ന് വീണതെന്ന് സംശയിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

തുടര്‍ന്ന് മഞ്ചേരി പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. കെട്ടിടത്തില്‍ നിന്ന് വീണാണ് മരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവാവിന്റെ മൊബൈല്‍ ഫോണുള്‍പ്പെടെയുള്ളവ കെട്ടിടത്തിന് മുകളില്‍ നിന്നും പരിശോധനയില്‍ കണ്ടെത്തിയതായി സൂചനയുണ്ട്. മറ്റുകാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

ഫോറന്‍സിക് പരിശോധനയും ഇന്‍ക്വസ്‌റ്റ് നടപടികളും പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Malabar News: തൃശൂരില്‍ എസ് ബി ഐ മാനേജരെ ആക്രമിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE