നിരവധി സവിശേഷതകളുമായി ഹീറോയുടെ എക്സ്ട്രീം 160 R കേരളത്തിലും

By Desk Reporter, Malabar News
xtreme 160R Malabar News
Ajwa Travels

ബൈക്ക് പ്രേമികളുടെ കാത്തിരിപ്പിനു വിരാമമിട്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പിന്റെ എക്സ്ട്രീം 160 R കേരളത്തിലും എത്തി. നിരവധി സവിശേഷ ഫീച്ചറുകളോടെയാണ് സമാനതകളില്ലാത്ത റൈഡിംഗ്‌ അനുഭവം നൽകാൻ എക്സ്ട്രീം 160 R എത്തിയിരിക്കുന്നത്.

ഇറ്റലിയിലെ മിലാനിൽ 2019ൽ നടന്ന EICMA ഇന്റർനാഷണൽ ഓട്ടോമോട്ടീവ്‌ ഷോയിൽ ഹീറോ അവതരിപ്പിച്ച 1.R കൺസപ്റ്റ്‌ അടിസ്ഥാനമാക്കിയാണ്‌ എക്സ്ട്രീം 160 R നിർമ്മിച്ചിരിക്കുന്നത്‌. നഗരത്തിലെ നിരത്തുകൾക്ക്‌ അനുയോജ്യമായ ഈ സ്ട്രീറ്റ്‌ ഫൈറ്റർ ബൈക്ക്‌, 4.7 സെക്കന്റുകൾക്കുള്ളിൽ പൂജ്യത്തിൽ നിന്ന്‌ 60 കിലോമീറ്റർ വേഗതയിലെത്തും. 160 CC വിഭാഗത്തിലെ ഹീറോയുടെ ആദ്യ ബൈക്കാണിത്‌.
ഇതിന് എക്സ്സെൻസ്‌ ടെക്നോളജിയും അഡ്വാൻസ്ഡ്‌ പ്രോഗ്രാംഡ്‌ ഫ്യുവൽ ഇൻജക്ഷനുമുള്ള 160 CC എയർ കൂൾഡ്‌ BS‌ 6 എഞ്ചിനാനുള്ളത്‌. അത്‌ 15 BHP @ 8500 RPM പവർ ഔട്ട്പുട്ട്‌ നൽകുന്നു. 138.5 കിലോഗ്രാം ഭാരമുള്ള എക്സ്ട്രീം 160 R ഈ ക്ലാസിലെ മികച്ച പവർ ടു വെയ്റ്റ്‌ റേഷ്യോയുള്ള ബൈക്കാണ്‌.

(This is a demo news content for testing purposes)

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE