വില വർധനയുമായി ഹീറോ; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും

By Staff Reporter, Malabar News
Hero-MotoCorp
Ajwa Travels

മുംബൈ: ജൂലൈ ഒന്ന് മുതൽ മോഡലുകള്‍ക്ക് വില വര്‍ധിക്കുമെന്ന് വ്യക്‌തമാക്കി മുൻനിര ഇരുചക്ര വാഹന നിർമാണ കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പ്. പുതു വർഷത്തോട് അനുബന്ധിച്ചും, അതിന് ശേഷം ഏപ്രിലിലും പ്ളഷര്‍ പ്ളസ് ഉള്‍പ്പെടെ എല്ലാ മോട്ടോര്‍ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില വര്‍ധിപ്പിച്ചിരുന്നു.

ജൂലൈ 1 മുതലുളള വിലവർധനവ് നിലവിലെ വിപണി സാഹചര്യങ്ങൾക്കും മോഡലിനും വിധേയമായിട്ടാവും എന്നാണ് നിർമാതാക്കൾ അറിയിച്ചത്. മോട്ടോര്‍ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില 3000 രൂപ വരെ വര്‍ധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. സപ്ളെൻഡർ, പാഷൻ, ഗ്ളാമർ, ഡെസ്‌റ്റിനി എന്നീ മോഡലുകൾക്കാണ് വിലയിൽ മാറ്റമുണ്ടാവുക.

Read Also: മധു കേസ്; സ്‌പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർ രാജിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE