ജില്ലയിൽ 10 വയസുകാരിക്ക് പീഡനം; പ്രതികൾ 11ഉം 12ഉം വയസുള്ള ആൺകുട്ടികൾ

By Team Member, Malabar News
Kozhikode News

കോഴിക്കോട് : ജില്ലയിലെ വെള്ളയിൽ പോലീസ് സ്‌റ്റേഷൻ പരിധിയിൽ 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 11ഉം 12ഉം വയസുള്ള 5 ആൺകുട്ടികൾക്കെതിരെ കേസ്. നിലവിൽ കുട്ടികളെ ജുവനൈൽ ബോർഡിന് മുൻപിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.

2 മാസങ്ങൾക്ക് മുൻപാണ് കേസിന് ആസ്‌പദമായ സംഭവം ഉണ്ടായത്. രക്ഷിതാക്കൾ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽ എത്തിയ ആൺകുട്ടികൾ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് കുട്ടി വീട്ടുകാരെ സംഭവം അറിയിച്ചെങ്കിലും ഇവർ പോലീസിൽ പരാതി നൽകാതെ, ബന്ധുക്കൾ ചേർന്ന് ആൺകുട്ടികളെ ആക്രമിച്ചു. ഇതിന് ശേഷം കഴിഞ്ഞ 3 ദിവസങ്ങൾക്ക് മുൻപ് വീട്ടുകാർ തമ്മിൽ നടന്ന വഴക്കിൽ സംഭവം വീണ്ടും ഉയർന്ന് വരികയായിരുന്നു.

സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരും പോലീസിൽ എത്തി പരാതി സമർപ്പിച്ചു. 3 ആൺകുട്ടികൾക്കെതിരെയാണ് പരാതി നൽകിയിരുന്നത്. എന്നാൽ തുടർന്ന് ഇവരുടെ മൊഴിയിൽ നിന്നാണ് മറ്റ് 2 പേരെ കൂടി പിടികൂടിയത്. മൊബൈലിൽ കണ്ട ദൃശ്യങ്ങളാണ് ഇത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് കുട്ടികൾ വെളിപ്പെടുത്തി. ടൗൺ അസിസ്‌റ്റന്റ് കമ്മിഷണർ പി ബിജുരാജിനാണ് അന്വേഷണച്ചുമതല.

Read also : സ്വർണക്കടത്ത് പ്രതി സരിത്തിന്റെ മൊഴിയിൽ എൻഐഎ കോടതി ഇന്ന് വാദം കേൾക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE