ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,197 കോവിഡ് കേസുകൾ കൂടി സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 15 ശതമാനം ഉയർച്ചയാണ് പ്രതിദിന കോവിഡ് കേസുകളിൽ ഉണ്ടായിട്ടുള്ളത്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 301 പേർ കൂടി കോവിഡിനെ തുടർന്ന് മരിച്ചതോടെ രാജ്യത്ത് ഇതുവരെയുള്ള കോവിഡ് മരണസംഖ്യ 4,64,153 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് മുക്‌തരുടെ എണ്ണം കോവിഡ് ബാധിതരേക്കാൾ കൂടുതലാണ്. 12,134 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്‌തി ഉണ്ടായത്. ഇതോടെ ആകെ കോവിഡ് ബാധിതരിൽ 3,38,73,890 ആളുകളും ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്. 98.28 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക്.
രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 1,28,555 ആണ്. കഴിഞ്ഞ 527 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. കൂടാതെ പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 0.82 ശതമാനവും, പ്രതിവാര കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 0.96 ശതമാനവുമാണ്.
Read also: മഴ കുറഞ്ഞു; ഇന്ന് മുന്നറിയിപ്പില്ല, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം