യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; തൃശൂരിൽ 12 പേർക്ക് പരിക്ക്

By Team Member, Malabar News
12 Were Injured In The Youth Congress Protest In Thrissur

തൃശൂർ: സിൽവർലൈൻ പദ്ധതിക്കെതിരെ സംസ്‌ഥാനത്ത് പ്രതിഷേധം വ്യാപകമാകുന്നു. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കളക്‌ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. 12 പ്രവർത്തകർക്കാണ് സംഘർഷത്തെ തുടർന്ന് പരിക്കേറ്റത്. യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ, ജില്ലാ പ്രസിഡണ്ട് ജനീഷ് തുടങ്ങി നിരവധി പേർക്കാണ് പരിക്കേറ്റത്.

കളക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പോലീസ് വലയം മറികടന്ന് പ്രവര്‍ത്തകര്‍ കളക്‌ടറേറ്റ് വളപ്പില്‍ പ്രവേശിച്ചു. അതിന് പിന്നാലെ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശുകയും, ജലപീരങ്കി പ്രയോഗിക്കുകയും ചെയ്‌തു. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിൽ എത്തിക്കാൻ അനുവദിച്ചില്ലെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപണം ഉന്നയിക്കുന്നുണ്ട്.

അതേസമയം തന്നെ പാലക്കാടും കോഴിക്കോടും യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിലും സംഘർഷം ഉണ്ടായിട്ടുണ്ട്.

Read also: എംപിമാരെ മർദ്ദിച്ച പോലീസ് നടപടി കിരാതം; രമേശ്‌ ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE