കോവിഡ് രൂക്ഷമാകുന്നു; രാജ്യത്ത് 13,154 പുതിയ രോഗബാധിതർ

By Team Member, Malabar News
13154 New Covid Cases Reported In India In Last 24 Hours
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,154 പേർക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഒറ്റ ദിവസം കൊണ്ട് 45 ശതമാനം വർധനയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടായത്. ഇതോടെ നിലവിൽ രാജ്യത്ത് കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 3,48,22,040 ആയി ഉയർന്നു.

അതേസമയം തന്നെ രാജ്യത്ത് ഒമൈക്രോൺ ബാധിതരാകുന്ന ആളുകളുടെ എണ്ണവും ഉയരുകയാണ്. ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ ഒമൈക്രോൺ കേസുകൾ 961 ആയി ഉയർന്നു. ഇതിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് ഡെൽഹിയിലാണ്. 263 പേർക്കാണ് ഡെൽഹിയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചത്‌. കൂടാതെ 257 പേർക്ക് മഹാരാഷ്‌ട്രയിലും ഇതുവരെ ഒമൈക്രോൺ സ്‌ഥിരീകരിച്ചിട്ടുണ്ട്.

7,486 ആളുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രോഗ മുക്‌തരായത്. ഇതോടെ ആകെ രോഗമുക്‌തരുടെ എണ്ണം 3,42,58,778 ആയി ഉയർന്നു. നിലവിൽ 82,402 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 268 കോവിഡ് മരണങ്ങൾ കൂടി സ്‌ഥിരീകരിച്ചതോടെ ആകെ കോവിഡ് മരണസംഖ്യ 4,80,860 ആയി ഉയർന്നു.

Read also: ന്യൂസിലൻഡ് ക്രിക്കറ്റ് ഇതിഹാസം റോസ് ടെയ്‌ലർ വിരമിക്കൽ പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE