2014ലെ മലയാള സിനിമ ‘ഫ്ളാറ്റ് നമ്പർ 4ബി’ കന്നടയിലേക്ക്; സംവിധാനം കൃഷ്‌ണജിത്ത് തന്നെ

By Siva Prasad, Special Correspondent (Film)
  • Follow author on
'Flat number 4B' to Kannada; Direction Krishnajith S Vijayan himself
Ajwa Travels

സമൂഹത്തിന് മികച്ച സന്ദേശം നല്‍കുകയും അതേ സമയം പ്രേക്ഷകർക്ക്‌ നല്ലആസ്വാദന നിലവാരം നൽകുകയും ചെയ്‌തിരുന്ന ഫ്ളാറ്റ് നമ്പർ 4ബി എന്ന മലയാള സിനിമ കന്നടയിലേക്ക് റീമേക്ക് ചെയ്യുകയാണ്.

2014ൽ പുറത്തിറങ്ങിയ, ഏറെ പ്രേഷകശ്രദ്ധ നേടിയ ചിത്രത്തിൽ അമൃതാ ചാനലിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെ കയറിവന്ന സ്വര്‍ണ തോമസ്‌ ആയിരുന്നു നായിക. ലക്ഷ്‌മി ശർമയും റിയാസ് എംടിയുമായിരുന്നു മറ്റു കേന്ദ്ര കഥാപാത്രങ്ങൾ. ശ്രീജിത്ത് രവി, ഇന്ദ്രൻസ്‌, സുനിൽ സുഗത, സീമാ ജി നായർ, കലാശാല ബാബു തുടങ്ങിയ അഭിനേതാക്കളും അണിനിരന്ന ചിത്രമായിരുന്നു ഫ്ളാറ്റ് നമ്പർ 4ബി‘.

കൃഷ്‌ണജിത്ത് എസ് വിജയൻ തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്‌ത ഫ്ളാറ്റ് നമ്പർ 4ബി കന്നഡയിലേക്കാണ് ഇപ്പോൾ റീമേക്ക് ചെയ്യുന്നത്. കന്നടയിലും ചിത്രം സംവിധാനം ചെയ്യുന്നത് കൃഷ്‌ണജിത്ത് തന്നെയാണ്. ചിത്രത്തിലെ അഭിനേതാവായ റിയാസ് എംടിയുടേതാണ് ചിത്രത്തിന്റെ കഥ.

ആൽഫ ഓഷ്യൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സായ് വെങ്കിടേഷ്ഫ്ളാറ്റ് നമ്പർ 4ബി നിർമിക്കും. പി ശിവപ്രസാദ് വാർത്ത പ്രചാരണം നിർവഹിക്കുന്ന സിനിമയിൽ കന്നടത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കും. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളും അഭിനേതാക്കളുടെ പേരുവിവരങ്ങളും അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

Most Read: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; തീരുമാനം തെറ്റെന്ന് IMA

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE