കോവിഡ്; സംസ്ഥാനത്ത് ഇന്ന് മരണം നാലായി

By Desk Reporter, Malabar News
covid death kerala_2020 Aug 19
Ajwa Travels

സംസ്ഥാനത്ത് ഇന്ന് നാല് പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇതിൽ മൂന്ന് മരണവും സംഭവിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

കോഴിക്കോട് നല്ലളം അരീക്കാട് സ്വദേശി ഹംസ (72), മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇഖ്ബാൽ (58), മലപ്പുറം ചെറിയമുണ്ട സ്വദേശി എയ്ന്തീൻ കുട്ടി (71) എന്നിവരാണ് ഇന്ന് മരിച്ചത്. മൂന്ന് പേരും കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണപ്പെട്ടത്.

ആലപ്പുഴയിൽ കനാൽ വാർഡ് സ്വദേശി ക്ലീറ്റസ് (82) ആണ് മരിച്ച മറ്റൊരാൾ. ഇന്നലെ രാത്രിയോടെ വീട്ടിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം പനി ബാധിച്ചു ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ക്ലീറ്റസിന്റെ സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു. തുടർന്ന് പരിശോധനാഫലം പോസിറ്റീവ് ആവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE