നാലാം ദിവസവും 4,000 കടന്ന് രോഗികൾ; ജില്ലയിൽ കൂടുതൽ കണ്ടെയ്‌ൻമെന്റ് സോണുകൾ

By News Desk, Malabar News
Corona_-Virus_-Recovery_-Rates_Malabar-News
Representational image
Ajwa Travels

മലപ്പുറം: തുടർച്ചയായ നാലാം ദിവസവും ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം 4,000 കടന്നു. ഇന്നലെ 4,405 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന പോസിറ്റീവ് കണക്കാണിത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 35.43 ശതമാനമായി ഉയർന്നു. 3,205 പേർ രോഗമുക്‌തി നേടിയത് ആശങ്ക കുറക്കുന്നുണ്ട്. ഇന്നലെ 4,181 പേർക്ക് സമ്പർക്കത്തിലൂടെയും 204 പേർക്ക് ഉറവിടമറിയാതെയും ആരോഗ്യമേഖലയിൽ നിന്നുള്ള ഒരാൾക്കും വിദേശത്തു നിന്നെത്തിയ 6 പേർക്കും ഇതര സംസ്‌ഥാനങ്ങളിൽ നിന്നെത്തിയ 13 പേർക്കുമാണ് കോവിഡ് ബാധിച്ചത്.

നിലവിൽ 44,207 പേരാണ് ചികിൽസയിൽ കഴിയുന്നത്. 65,138 പേർ നിരീക്ഷണത്തിലുമുണ്ട്. ഇതുവരെയുള്ള കോവിഡ് മരണം, 706. നിലവിൽ കോവിഡ് ആശുപത്രികളിൽ 1,093 പേരും ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 209 പേരും സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 267 പേരുമുണ്ട്. തദ്ദേശ സ്‌ഥാപനങ്ങൾക്ക് കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയർ സെന്ററുകളിൽ 12 പേരും മറ്റുള്ളവർ വീടുകളിലും മറ്റുമായി നിരീക്ഷണത്തിലും കഴിയുന്നു.

അതേസമയം, കളക്‌ടർ കണ്ടെയ്‌ൻമെന്റ് സോൺ ആകുന്നതിനുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ അകത്തേക്കും പുറത്തേക്കുമുള്ള യാത്ര നിയന്ത്രിക്കും. മെഡിക്കൽ എമർജൻസി, വിവാഹം, മരണം, മറ്റ് അവശ്യ കാര്യങ്ങൾക്ക് അല്ലാതെയുള്ള യാത്രകൾ കർശനമായും നിരോധിച്ചിട്ടുണ്ട്.

കണ്ടെയ്‌ൻമെന്റ് സോണുകൾ

  • ആക്‌ടീവ് കേസുകളുടെ എണ്ണം 500ന് മുകളിലുള്ള വേങ്ങര, തേഞ്ഞിപ്പലം, മൂന്നിയൂർ, വള്ളിക്കുന്ന്, അങ്ങാടിപ്പുറം, എടപ്പാൾ പഞ്ചായത്തുകളും പൊന്നാനി, കൊണ്ടോട്ടി, പരപ്പനങ്ങാടി, മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ നഗരസഭകൾ
  • പെരുവള്ളൂർ, കണ്ണമംഗലം, കാളികാവ്, പോരൂർ, വണ്ടൂർ, തവനൂർ, വാഴക്കാട്, മൊറയൂർ, അബ്‌ദുറഹ്‌മാൻ നഗർ, കുറ്റിപ്പുറം, മാറഞ്ചേരി, കരുവാരകുണ്ട്, പുളിക്കൽ, മാറാക്കര, മങ്കട, എടവണ്ണ, ഇരിമ്പിളിയം, വട്ടംകുളം, പള്ളിക്കൽ, മാറഞ്ചേരി, വളാഞ്ചേരി, തിരൂരങ്ങാടി, താനൂർ, കോട്ടക്കൽ, തിരൂർ, നിലമ്പൂർ
  • എടരിക്കോട്, വാഴയൂർ, വളവന്നൂർ, ഊർങ്ങാട്ടിരി, വഴിക്കടവ്, പറപ്പൂർ, ചേലേമ്പ്ര, ചെറുകാവ്, പുറത്തൂർ, പുഴക്കാട്ടിരി, കോഡൂർ, പൂക്കോട്ടൂർ, ഒതുക്കുങ്ങൽ, തിരുനാവായ, ആതവനാട്, മൂർക്കനാട്, നന്നമ്പ്ര, കാലടി, തൃപ്രങ്ങോട്, തൃക്കലങ്ങോട്, കാവനൂർ, കൂട്ടിലങ്ങാടി, അരീക്കോട്, പാണ്ടിക്കാട്, എടയൂർ, പൊൻമള, ചീക്കോട് പഞ്ചായത്തുകൾ
  • തിരുവാലി, ചാലിയാർ, പെരുമണ്ണക്‌ളാരി പഞ്ചായത്തുകൾ

Also Read: കോവിഡ് കൂടുന്നു; നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടിയെന്ന് കളക്‌ടര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE