രാജ്യത്ത് ഇന്നലെ രോഗബാധ 479,05 പേര്‍ക്ക്, രോഗമുക്‌തി 527,18

By Staff Reporter, Malabar News
Malabarnews_covid death in wayanad
Representational image
Ajwa Travels

ന്യൂഡെല്‍ഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ഉണ്ടായത് 479,05 പേര്‍ക്കെന്ന് ആരോഗ്യ മന്ത്രാലയം. എന്നാല്‍ രോഗമുക്‌തി നിരക്ക് ഇന്നലെയും കൂടുതലായിരുന്നു. 527,18 പേര്‍ക്ക് ഇന്നലെ രോഗം ഭേദമായി.

ഇന്നലെ മാത്രം 550 പേരാണ് കോവിഡ് രോഗം മൂലം മരണത്തിന് കീഴടങ്ങിയത്. ആകെ കോവിഡ് ബാധിതരുടെ എണ്ണം 86,839,17 ആണ്. ഇവരില്‍ 80,665,02 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 48,92,94 ആണ്.

Read Also: ‘സിദ്ദിഖ് കാപ്പനില്ലാത്ത എന്ത് വ്യക്‌തി സ്വാതന്ത്ര്യമാണ് അർണബിനുള്ളത്’; കപിൽ സിബൽ

ആകെ മരണസംഖ്യ 12,81,21 ആയി ഉയര്‍ന്നു. ഡെല്‍ഹിയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗബാധ വര്‍ധിക്കുകയാണ്. 8593 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഡെല്‍ഹിയില്‍ കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. 85 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE