ന്യൂഡെൽഹി : ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്തിന് കൈത്താങ്ങായി ബഹ്‌റൈൻ. 54 ടൺ ലിക്വിഡ് ഓക്‌സിജനാണ് ബഹ്‌റൈൻ ഇന്ത്യയിൽ എത്തിച്ചത്. ഓപ്പറേഷൻ സമുദ്രസേതു രണ്ടിന്റെ ഭാഗമായാണ് ബഹ്‌റൈനിൽ നിന്നുള്ള 54 ടൺ ലിക്വിഡ് ഓക്‌സിജനുമായി ഇന്ത്യൻ നേവിയുടെ കപ്പൽ തൽവാർ മംഗളുരു തുറമുഖത്ത് എത്തിച്ചേർന്നത്.
കൂടാതെ കുവൈറ്റ് മുതൽ സിംഗപ്പൂർ വരെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നും ഓക്‌സിജൻ ശേഖരിച്ച കപ്പലുകൾ വൈകാതെ രാജ്യത്തെത്തുമെന്നും നേവി അധികൃതർ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് കോവിഡ് വൈറസിന്റെ ഒന്നാം തരംഗം വ്യാപകമായ സമയത്ത് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നതിന് വേണ്ടിയാണ് ഒന്നാം ഓപ്പറേഷൻ സമുദ്രസേതു ആരംഭിച്ചത്. എന്നാൽ ഇത്തവണ രാജ്യത്ത് ഓക്‌സിജൻ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ സൗഹൃദ രാജ്യങ്ങളിൽ നിന്നും ഓക്‌സിജൻ ശേഖരിക്കാനാണ് ഓപ്പറേഷൻ സമുദ്രസേതു 2 ആരംഭിച്ചിരിക്കുന്നത്.
Read also : ക്രെയിൻ ഉപയോഗിച്ചാലും കോൺഗ്രസ് പൊങ്ങില്ല; വിമർശനവുമായി ബി ഗോപാലകൃഷ്‌ണൻ