തൃശൂർ: കോൺഗ്രസിനെതിരെ പരിഹാസവുമായി ബിജെപി സംസ്‌ഥാന വക്‌താവ് ബി ഗോപാലകൃഷ്‌ണൻ. പത്തല്ല 16 വര്‍ഷം കഴിഞ്ഞാലും ക്രെയിന്‍ എടുത്ത് പൊക്കിയാലും കോൺഗ്രസ് പാർട്ടി പൊങ്ങില്ലെന്ന് ഗോപാലകൃഷ്‌ണൻ കുറ്റപ്പെടുത്തി. മാത്രമല്ല കോൺഗ്രസും കെ മുരളീധരനും രക്ഷപ്പെടാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
“കെ മുരളീധരന്‍ നേമത്ത് മൽസരിച്ചത് ജയിക്കാനല്ല കുമ്മനത്തിനെ തോല്‍പ്പിക്കാനായിരുന്നു എന്ന് മുരളീധരനും രമേശ് ചെന്നിത്തലയും ഒരുപോലെ പറഞ്ഞു. വീമ്പിളക്കുന്ന മുരളീധരനും ചെന്നിത്തലയും ഒന്ന് ഉറപ്പിച്ചോളൂ, 12 ശതമാനം വോട്ടുള്ള ബിജെപിക്കും ഇതല്ലാം സാധിക്കും. ഇനി ഒരിക്കലും മുരളിയും ചെന്നിത്തലയും നിയമസഭ കാണില്ലന്ന് മൗനമായി ബിജെപി ചിന്തിച്ചാല്‍, കാണില്ലെന്ന് ഉറപ്പാണ്. മുസ്‌ലിം വോട്ട് പിണറായിയിലേക്ക് പോയപ്പോള്‍ ലീഗ് കൂടെയുള്ളത് കൊണ്ട് ക്രൈസ്‌തവ വോട്ടും കോണ്‍ഗ്രസിന് നഷ്‌ടപ്പെട്ടു,”- ഗോപാലകൃഷ്‌ണൻ ആരോപിച്ചു.
ഇന്ത്യ മുഴുവന്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ട് പൂട്ടിയിരിക്കുമ്പോഴാണ് കേരളത്തിലെ ഒരു സീറ്റ് പൂട്ടിച്ചു എന്ന് ഇവര്‍ അര്‍മാദിക്കുന്നത്. കാലം കണക്ക് പറയാനുള്ളതാണ്. കോണ്‍ഗ്രസിനെ പടി അടച്ച് പിണ്ഡം വെച്ച ഇന്ത്യയില്‍ ഒരു സംസ്‌ഥാനം കൂടി എന്നതാണ് യഥാർഥ രാഷ്‌ട്രീയമെന്നും അദ്ദേഹം പറഞ്ഞു.
Also Read: കേരളത്തിൽ കോണ്‍ഗ്രസ് തകരില്ല; തുടർഭരണം ലഭിച്ചതിൽ സിപിഐഎമ്മിന് അഹങ്കാരമെന്നും മുരളീധരൻ