കോഴിക്കോട്: ജില്ലയിലെ പശുക്കടവിൽ ഇന്നലെയോടെ മാവോയിസ്‌റ്റ് സംഘമെത്തി. 4 സ്‌ത്രീകളും 2 പുരുഷൻമാരും അടങ്ങിയ 6 അംഗ സംഘമാണ് എത്തിയത്. ഇവർ ഇന്നലെ വൈകിട്ടോടെ പാമ്പൻകോട് മലയിൽ എം സണ്ണി, എംസി അശോകൻ എന്നിവരുടെ വീടുകളിലെത്തിയ സംഘം ഭക്ഷണം കഴിക്കുകയും പാഴ്‌സൽ വാങ്ങുകയും ചെയ്‌ത ശേഷമാണ് മടങ്ങിയത്.
സംഘത്തിലെ ഒരാൾ തോക്കുമായി റോഡിൽ നിൽക്കുകയും, ബാക്കിയുള്ള ആളുകൾ വീടുകളിൽ കയറി സംസാരിക്കുകയും ചെയ്‌തെന്ന് വീട്ടുകാർ വ്യക്‌തമാക്കി. 6 പേരുടെയും കയ്യിൽ തോക്ക് ഉണ്ടായിരുന്നതായും, കാർഷിക മേഖലയുമായി ബന്ധപ്പെട്ട കാര്യംങ്ങളാണ് അവർ ചോദിച്ചറിഞ്ഞതെന്നും വീട്ടുകാർ കൂട്ടിച്ചേർത്തു.
പ്രദേശത്ത് മാവോയിസ്‌റ്റ് സംഘമെത്തുന്നത് ആദ്യമായാണ്. വട്ടിപ്പന പൊയിലോംചാൽ മേഖലയിൽ കഴിഞ്ഞ വർഷം മാവോയിസ്‌റ്റ് സംഘം എത്തിയിരുന്നു. തുടർന്ന് നാദാപുരം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ തണ്ടർബോൾട്ടും പോലീസും പ്രദേശത്ത് തിരച്ചിൽ നടത്തുകയും ചെയ്‌തു.
Read also: കടുവാഭീതി ഒഴിയാതെ മന്ദംകൊല്ലി; കടുവകുഞ്ഞിനെ അമ്മയുടെ അടുത്ത് എത്തിച്ചില്ലെന്ന് നാട്ടുകാര്‍