ഇന്ത്യയിൽ 60 ലക്ഷം പേർ വാക്‌സിൻ സ്വീകരിച്ചു; പാർശ്വഫലം കേരളത്തിൽ നിന്ന് ഒരാൾക്ക് മാത്രം

By Desk Reporter, Malabar News
Covid Vaccine Related News In India
Representational Image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിൽ 60,35,660 പേർ വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇതിൽ പാർശ്വഫലം കേരളത്തിൽ നിന്ന് ഒരാൾക്ക് മാത്രമാണ് റിപ്പോർട്ട് ചെയ്‌തതെന്നും കേന്ദ്രസർക്കാർ പറയുന്നു. തിങ്കളാഴ്‌ച മാത്രം രണ്ടേകാൽ ലക്ഷത്തോളം പേരാണ് കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. 11 സംസ്‌ഥാനങ്ങളിൽ 65 ശതമാനത്തിലധികം ആരോഗ്യ പ്രവർത്തകർ സ്വീകരിച്ചതായും സർക്കാർ വ്യക്‌തമാക്കി.

ഏറ്റവും വേഗതയേറിയ കുത്തിവെപ്പാണ് ഇന്ത്യ നടത്തിയത്. 24 ദിവസം കൊണ്ടാണ് 60,35,660 പേര്‍ക്ക് പ്രതിരോധ കുത്തിവെയ്‌പ്പ് നൽകിയത്. ബ്രിട്ടനിലിത് 46 ദിവസവും കൊണ്ടും അമേരിക്കയിലിത് 26 ദിവസവും കൊണ്ടുമാണ് സാധ്യമായത്. ഇത്രയും പേരിൽ കുത്തിവെയ്‌പ്പ് നടത്തിയിട്ടും ഒരാൾക്ക് മാത്രമാണ് പാർശ്വഫലം കണ്ടതെന്നും അത് കേരളത്തിൽ നിന്നാണെന്നും റിപ്പോർട്ട് പറയുന്നു. കുത്തിവെയ്‌പ്പെടുത്ത് 24 മണിക്കൂറിനകം പാര്‍ശ്വഫലം ഉണ്ടായതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Most Read: ‘ഭയപ്പെടുത്തലാണ് ലക്ഷ്യം’; സെൻസർ ബോഡ് വിവാദത്തിൽ പ്രതികരിച്ച് പാർവതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE