‘ഭയപ്പെടുത്തലാണ് ലക്ഷ്യം’; സെൻസർ ബോഡ് വിവാദത്തിൽ പ്രതികരിച്ച് പാർവതി

By Staff Reporter, Malabar News
parvathy-thiruvoth
Ajwa Travels

കൊച്ചി: വർത്തമാനം സിനിമക്കെതിരായ സെൻസർ ബോർഡ് അംഗം അഡ്വ. വി സന്ദീപ് കുമാറിന്റെ പരസ്യ പ്രസ്‌താവനയിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. പിന്നിൽ ഭയപ്പെടുത്താനുള്ള ലക്ഷ്യമാണെന്നും ഇയാൾക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ലെന്നത് അൽഭുതമാണെന്നും പാർവതി പറഞ്ഞു. അത്തരം ആശയങ്ങൾക്ക് പിന്തുണ ലഭിക്കുന്നുവെന്നും പാർവതി ചൂണ്ടിക്കാട്ടി.

കലാകാരൻമാരെ ഭയപ്പെടുത്തി ഇഷ്‌ടമുള്ള രാഷ്‌ട്രീയം പറയിപ്പിക്കുക എന്നത് എല്ലാ കാലത്തെയും തന്ത്രമാണ്. സിനിമ ദേശവിരുദ്ധമാണോ എന്നത് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. സെൻസർ ബോർഡിന്റെ നിലപാടിനെതിരെ സിനിമാമേഖലയിൽ നിന്ന് പിന്തുണ ലഭിച്ചിട്ടില്ല. ഇതിൽ ആശ്‌ചര്യമില്ലെന്നും പാർവതി കൂട്ടിച്ചേർത്തു.

ജെഎൻയു സമരം പ്രമേയമാക്കിയ ചിത്രത്തിന് നേരത്തെ പ്രദേശിക സെൻസർ ബോർഡ് അനുമതി നൽകിയിരുന്നില്ല. തുടർന്ന് മുംബൈയിലെ റിവിഷൻ കമ്മിറ്റിക്ക് അയക്കുകയായിരുന്നു. പിന്നീട് റിവിഷൻ കമ്മിറ്റിയാണ് ചിത്രത്തിന് പ്രദർശനാനുമതി നൽകിയത്. ഇതിന് പിന്നാലെയാണ് സെൻസർ ബോർഡ് അംഗം സന്ദീപ് കുമാർ പരസ്യ പ്രസ്‌താവന നടത്തിയത്.

Read Also: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികളുടെ സ്വയം തൊഴില്‍ വായ്‌പ; ഇളവുകള്‍ പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE