മലപ്പുറം: ജില്ലയിൽ എൽഡിഎഫിന് പ്രതീക്ഷയേകി പൊന്നാനി മണ്ഡലം. മലപ്പുറത്ത് കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാൻ എൽഡിഎഫിന് കഴിഞ്ഞേക്കുമെന്നാണ് നിലവിലെ ഫലസൂചനകൾ. 8200 വോട്ടുകൾക്കാണ് നിലവിൽ എൽഡിഎഫ് സ്ഥാനാർഥി പി നന്ദകുമാർ മുന്നിട്ട് നിൽക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി എഎം രോഹിത്താണ് രണ്ടാമത് നിൽക്കുന്നത്. ഇവിടെ സ്ഥാനാർഥി നിർണയ സമയത്തുണ്ടായ വിവാദങ്ങൾ വോട്ടർമാരെ സ്വാധീനിച്ചില്ലെന്നാണ് വോട്ടുനില സൂചിപ്പിക്കുന്നത്.
Read Also: കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു