ദോഹ : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഹോം ക്വാറന്റെയ്ൻ ലംഘിച്ച 10 പേർക്കെതിരെ കർശന നടപടി സ്വീകരിച്ച് ഖത്തർ. അറസ്റ്റിലായ 10 പേരെയും തുടർ നടപടികൾക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറും. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ രാജ്യത്ത് നിലവിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇവ ലംഘിക്കുന്ന ആളുകളെ കണ്ടെത്തുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും പരിശോധനയും കർശനമാക്കിയിട്ടുണ്ട്. രോഗ വ്യാപനം കുറക്കുന്നതിനായി നിലവിൽ രാജ്യത്ത് പൊതു സ്ഥലങ്ങളിൽ ആളുകൾ മാസ്ക് നിർബന്ധമായും ധരിക്കണമെന്നും, സാമൂഹിക അകലം ഉറപ്പ് വരുത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടികളാണ് രാജ്യത്ത് സ്വീകരിക്കുന്നത്. മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17ആം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
Read also : കോവിഡ് പ്രതിരോധം; കേരളത്തെ വീണ്ടും പ്രശംസിച്ച് കേന്ദ്രം