കൊച്ചി: ലക്ഷദ്വീപില്‍ കളക്ടറുടെ കോലം കത്തിച്ച കേസിൽ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ജാമ്യം. തടവ് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോലം കത്തിച്ചവര്‍ക്കെതിരെ ഉള്ളത് സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്കാവുന്ന കുറ്റമേയുള്ളൂ എന്നും കോടതി പറഞ്ഞു.
കിൽത്താൻ ദ്വീപിൽ നിന്നും അറസ്റ്റിലായവരെ വിട്ടയക്കാനാണ് കോടതി നിർദ്ദേശം നൽകിയത്. അഞ്ചുദിവസം തടവിലാക്കിയത് നിയമവിരുദ്ധമാണ്. മൂന്നുമണിക്കൂറിനകം മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു. അതേസമയം അറസ്റ്റിയിലായ 23 പേരെയും പാര്‍പ്പിച്ചത് ഒരു ഹാളിലായിരുന്നു. ഒരു ശുചിമുറി മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവരിൽ ഒരാള്‍ക്ക് കോവിഡ് ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read: ചാലയിൽ തീപിടുത്തമുണ്ടായ ഗോഡൗൺ പ്രവർത്തിച്ചത് അനധികൃതമായെന്ന് കണ്ടെത്തൽ