ശ്രീനഗർ: കശ്മീരിലെ കുല്‍ഗാമില്‍ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഒരു തീവ്രവാദി കീഴടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. രജൗരി ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റിരുന്നു.
ആയുധധാരികള്‍ നിയന്ത്രണ രേഖക്ക് സമീപം ഒളിച്ചിരിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. 13 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഈവർഷം തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജമ്മു കശ്മീര്‍ പോലീസിലെ ഏഴ് പേര്, സിആര്‍പിഎഫിലെയും കരസേനയിലെയും മൂന്ന് പേര് വീതം എന്നിങ്ങനെയാണ് കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍.
Read also: വധഭീഷണി മുഴക്കി; വികെ ശശികലക്ക് എതിരെ കേസ്