കോഴിക്കോട്: കുറ്റ്യാടിക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. കക്കട്ട് പാതിരാപറ്റ സ്വദേശികളായ റഹീസ്, അബ്ദുല്‍ ജാബിര്‍, കാവിലുംപാറ സ്വദേശി ജെറിന് എന്നിവരാണ് മരിച്ചത്.
തീക്കുനി കാരേക്കുന്ന് പള്ളിക്കടുത്ത് ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗതയും മഴയുമാണ് അപകടകാരണമായി പോലീസ് ചൂണ്ടിക്കാട്ടുന്നത്.
ആശുപത്രിയിലെത്തും മുമ്പ് തന്നെ മൂന്നുപേരുടെയും മരണം സംഭവിച്ചിരുന്നു. മൃതദേഹം കൊയിലാണ്ടി ആശുപത്രി, വടകര സഹകരണ ആശുപത്രി, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലായി സൂക്ഷിച്ചിരിക്കുകയാണ്.
Malabar News: കരകയറ്റാനാരുമില്ല; പെരുമഴയത്ത് തല ചായ്ക്കാനാവാതെ പുത്തനഴിയിലെ അഞ്ചംഗ കുടുംബം