തൃശൂർ : വടക്കുംനാഥ ക്ഷേത്രത്തിൽ ഇന്ന് ആനയൂട്ട് നടക്കും. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ കർശന മാനദണ്ഡങ്ങളോടെയാണ് ആനയൂട്ട് നടക്കുക. ഇതോടെ ഈ വർഷത്തെ കർക്കിടക മാസത്തിലെ ആനകളുടെ സുഖചികിൽസക്ക് തുടക്കമാകും.
15 ആനകളെ പങ്കെടുപ്പിച്ചുകൊണ്ട് കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് ആനയൂട്ട് നടത്താനാണ് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടാതെ 4 വർഷത്തിൽ ഒരിക്കൽ മാത്രമുള്ള ഗജ പൂജയും ഇത്തവണത്തെ പ്രത്യേകതയാണ്.
ഇന്ന് പുലർച്ചെയോടെ മഹാഗണപതി ഹോമത്തിന് ശേഷമാണ് ആനയൂട്ട് ആരംഭിക്കുന്നത്. കൂടാതെ കോവിഡ് പ്രോട്ടോക്കോളുകൾ നിലനിൽക്കുന്നതിനാൽ ആനയൂട്ട് നടക്കുന്ന ഭാഗത്തേക്ക് ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല.
Read also : ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കും; നടപടികൾ ആരംഭിച്ചു