കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നെ രണ്ടു ചിത്രങ്ങൾക്ക് ശേഷം സാഗർഹരി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ’വീകം’. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്നാണ് റിലീസ് ചെയ്തത്.
മഞ്ജു വാര്യർ, ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ പ്രമുഖതാരങ്ങൾ ഉൾപ്പടെയുള്ള സിനിമാ പ്രവർത്തകരാണ് ടൈറ്റിൽ പോസ്റ്റർ അവരവരുടെ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ചിത്രത്തിന്റെ തിരക്കഥ, സംവിധായകൻ സാഗർ ഹരിയുടെ തന്നെയാണ്. അബാം മൂവീസിന്റെ ബാനറിൽ അഭിനേത്രി ഷീലു എബ്രഹാമാണ് ചിത്രം നിർമിക്കുന്നത്.
ധ്യാൻ ശ്രീനിവാസനെ കൂടാതെ സിദ്ധിഖ്, ഷീലു എബ്രഹാം, അജു വർഗീസ്, ഡെയ്ൻ ഡേവിസ്, ദിനേശ് പ്രഭാകർ, ഡയാന ഹമീദ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ധനേഷ് രവീന്ദ്രനാഥാണ് ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ് ചുമതല ഹരീഷ് മോഹൻ നോക്കുമ്പോൾ സംഗീതം വില്യംസ് ഫ്രാൻസിസം കലാസാംവിധാനം പ്രദീപ് എംവിയും നിർവഹിക്കുന്നു.
പ്രൊജക്റ്റ് ഡിസൈൻ – ജിത്ത് പിരപ്പൻകോഡ്, വസ്ത്രാലങ്കാരം – അരുൺ മനോഹർ, മേക്കപ്പ് – ഷാജി പുൽപള്ളി, ഫിനാൻസ് കൺട്രോളർ – അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സനു സജീവൻ, ക്രീയേറ്റീവ് കോർഡിനേറ്റർ – മാർട്ടിൻ ജോർജ് അറ്റവേലിൽ, അസോസിയേറ്റ് ഡയറക്ടഴ്സ് – സംഗീത് ജോയ്, സക്കീർ ഹുസൈൻ, മുകേഷ് മുരളി, പിആർഒ – പി ശിവപ്രസാദ്, സ്റ്റിൽസ് ഷിജിൻ പി രാജ്, മീഡിയ ഡിസൈൻ – പ്രമേഷ് പ്രഭാകർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Most Read: പിഎം കെയേഴ്സ് ഫണ്ട് പൊതു പണമല്ലെന്ന് കേന്ദ്ര സർക്കാർ