കോഴിക്കോട്: വളർത്തു നായയുടെ കടിയേറ്റ് വയോധികന് ഗുരുതര പരിക്ക്. താമരശ്ശേരി അമ്പായത്തോട്ടിലാണ് സംഭവം. അമ്പായത്തോട് ജോളി തോമസിന്റെ എസ്‌റ്റേറ്റിൽ താമസിച്ചിരുന്ന പ്രഭാകരനാണ് നായയുടെ കടിയേറ്റത്.
പ്രഭാകരനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എസ്‌റ്റേറ്റ് ബംഗ്ളാവിൽ വളർത്തുന്ന റോട്ട് വീലർ ഇനത്തിൽപെട്ട നായയാണ് വയോധികനെ ആക്രമിച്ചത്.
Most Read: രേഖകൾ ഇല്ലാതെ കടത്തിയ പണവുമായി യുവാവ് പിടിയിൽ






































