കോളിച്ചാൽ സപ്‌ളൈകോ ഔട്ട്ലെറ്റിൽ വിജിലൻസ് പരിശോധന; ലക്ഷങ്ങളുടെ ക്രമക്കേടുകൾ കണ്ടെത്തി

By Trainee Reporter, Malabar News
kasaragod vigilance
[the_ad_placement id="article-top-ads"]

കാസർഗോഡ്: കോളിച്ചാൽ സപ്‌ളൈകോ ഔട്ട്ലെറ്റിൽ കാസർഗോഡ് വിജിലൻസിന്റെ മിന്നൽ പരിശോധന. പരിശോധനയിൽ ലക്ഷങ്ങളുടെ ക്രമക്കേടുകൾ കണ്ടെത്തി. ഔട്ട്ലെറ്റിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ വിൽപന നടത്തി കിട്ടിയ നാല് ലക്ഷത്തിൽപ്പരം രൂപ ബാങ്കിൽ അടയ്ക്കാതെ മാനേജർ ബാലകൃഷ്‌ണൻ തട്ടിപ്പ് തടത്തിയതായാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.

2019 മുതൽ 2021 ജൂൺ വരെ സാധനം വിറ്റ വകയിൽ കിട്ടിയ പണം മാനേജർ ബാങ്കിൽ അടച്ചിരുന്നില്ല. തട്ടിപ്പിന്റെ കൃത്യമായ കണക്കുകൾ ശേഖരിക്കാൻ കോളിച്ചാലിലെ ദേശസാൽക്കൃത ബാങ്ക് ശാഖയിൽ നിന്ന് വിവരങ്ങൾ തേടി വിജിലൻസ് കത്ത് നൽകിയിട്ടുണ്ട്. ബാങ്ക് റിപ്പോർട് കിട്ടിയതിന് ശേഷം കേസ് എടുക്കുന്നത് ഉൾപ്പടെയുള്ള നടപടി സ്വീകരിക്കുമെന്ന് വിജിലൻസ് അറിയിച്ചു.

കഴിഞ്ഞ ജൂൺ മാസം വിജിലൻസ് ഡയറക്‌ടർ നൽകിയ അനുമതിയുടെ ഭാഗമായാണ് ഡിവൈഎസ്‌പി കെവി വേണുഗോപാലനും സംഘവും കോളിച്ചാലിൽ പരിശോധന നടത്തിയത്. അതേസമയം, മാസങ്ങൾക്ക് മുൻപ് തട്ടിപ്പ് തെളിഞ്ഞതിനെ തുടർന്ന് സപ്‌ളൈകോ ഉന്നത അധികാരികൾ മേനേജർക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. എന്നാൽ, ഇദ്ദേഹത്തിനെതിരെ നടപടി എടുത്തിരുന്നില്ല. അതിന് പകരം കാസർഗോഡ് ഭാഗത്തെ ഒരു ഔട്ട്ലെറ്റിന്റെ മാനേജരായി സ്‌ഥലം മാറ്റുകയാണ് ചെയ്‌തതെന്ന്‌ വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Most Read: ശബരിമല തീർഥാടനം; ആക്ഷൻ പ്ളാൻ രൂപീകരിച്ച് ആരോഗ്യവകുപ്പ്

[the_ad_placement id="article-bottom"]

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE