തിരുവനന്തപുരം: കണിയാപുരത്ത് യുവാവിന് ക്രൂര മർദ്ദനം. കണിയാപുരം പുത്തൻതോപ്പ് സ്വദേശി അനസിനാണ് മർദ്ദനമേറ്റത്. നിരവധി കേസുകളിൽ പ്രതിയായ കണിയാപുരം മസ്താൻ മുക്ക് സ്വദേശി ഫൈസലും സംഘവുമാണ് ആക്രമണം നടത്തിയത്. അനസിനെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിനൊപ്പം പോകവെ കണിയാപുരം മസ്താൻ മുക്ക് ജങ്ഷനിൽവച്ച് ബൈക്ക് തടഞ്ഞ് നിർത്തിയാണ് സംഘം അനസിനെ മർദ്ദിച്ചത്. മദ്യപിച്ചെത്തിയ സംഘം വാഹനം തടഞ്ഞ് നിർത്തി താക്കോൽ ഊരിയെടുത്ത ശേഷം മർദ്ദിക്കുകയായിരുന്നു എന്ന് അനസ് പറഞ്ഞു.
യുവാവ് പരാതി നൽകാൻ എത്തിയപ്പോഴും കഠിനംകുളം – മംഗലപുരം പോലീസ് കൈയ്യൊഴിയുകയായിരുന്നു. സ്റ്റേഷൻ അതിർത്തി പറഞ്ഞാണ് പരിക്കേറ്റ യുവാവിനെ പോലീസ് തിരിച്ചുവിട്ടത്. ഒടുവിൽ മംഗലപുരം പോലീസ് കേസെടുത്തിട്ടുണ്ട്.
Most Read: മോഡലുകളുടെ മരണം; ഹോട്ടലിലെ ഹാര്‍ഡ് ഡിസ്ക് കണ്ടെത്താന്‍ ശ്രമം തുടരും





































