കുതിരാനിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു; 2 പേർക്ക് ഗുരുതര പരിക്ക്

By Team Member, Malabar News
2 Were Highly Injuerd In Accident In Kuthiran
Ajwa Travels

തൃശൂർ: കുതിരാൻ ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് 2 പേർക്ക് ഗുരുതര പരിക്ക്. പാലക്കാട് നിന്നും തൃശൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. കൊഴിഞ്ഞാമ്പാറ സ്വദേശികളായ അജയരാജ്, സുഹൃത്ത് കൃപ എന്നിവർക്കാണ് പരിക്കേറ്റത്.

കുതിരാൻ തുരങ്കത്തിന്റെ സമീപത്തുള്ള ഒറ്റവരി പാതയിൽ വച്ച് ലോറി നേരെ ബൈക്കിനു പുറകില്‍ ഇടിച്ചായിരുന്നു അപകടം. ബൈക്കില്‍ നിന്ന് തെറിച്ചു വീണു പരുക്കേറ്റ ഇരുവരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിന് ശേഷം ലോറി ഡ്രൈവർ രക്ഷപെടുകയും ചെയ്‌തു.

കുതിരാൻ പാതയിലെ ഇറക്കത്തിൽ ഇന്ധനം ലഭിക്കുന്നതിന് വേണ്ടി ഡ്രൈവർമാർ ലോറികളുടെ എൻജിൻ ഓഫ് ചെയ്യാറുണ്ട്. ഇറക്കമായതിനാല്‍ വണ്ടി സുഗമമായി അത്യാവശ്യം വേഗത്തിൽ പോകും. ഇങ്ങനെ വണ്ടി വിടുമ്പോള്‍ നിയന്ത്രണം നഷ്‌ടപ്പെടുന്നതാണ് പലപ്പോഴും അപകടത്തിന് കാരണം.

Read also: ഇസഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കണം; ഒവൈസിയോട് അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE