കൊച്ചിയിൽ ജപ്‌തിക്കെത്തിയ ഉദ്യോഗസ്‌ഥർക്ക് നേരെ നായ്‌ക്കളെ അഴിച്ചുവിട്ടു

By Staff Reporter, Malabar News
dog-kerala
Representaional Image
Ajwa Travels

കൊച്ചി: കാക്കനാട് ചെമ്പുമുക്കില്‍ ജപ്‌തി നടപടിക്കെത്തിയ ബാങ്ക് ഉദ്യോഗസ്‌ഥര്‍ക്കും പോലീസിനും നേരേ ആക്രമണം. വീട്ടുടമയും മകനും ചേര്‍ന്നാണ് ജപ്‌തി നടപടിക്കെത്തിയ ഉദ്യോഗസ്‌ഥരെ ആക്രമിച്ചത്. വീട്ടിലെ നായ്‌ക്കളെ അഴിച്ചുവിടുകയും ഉദ്യോഗസ്‌ഥര്‍ക്ക് നേരെ വാക്കത്തി വീശുകയുമായിരുന്നു. വാക്കത്തി വീശിയപ്പോള്‍ വനിതാ ഉദ്യോഗസ്‌ഥയുടെ കൈയ്‌ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്‌ച രാവിലെ 11 മണിയോടെയായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

ചെമ്പുമുക്കില്‍ താമസിക്കുന്ന അച്ചാമ്മ എന്ന സ്‌ത്രീയുടെ വീട്ടിലാണ് പാലാരിവട്ടം എസ്ബിഐ ഉദ്യോഗസ്‌ഥരും പോലീസും ജപ്‌തി നടപടിക്കെത്തിയത്. നേരത്തെ ജപ്‌തി നടപടിക്ക് വന്നപ്പോഴും വീട്ടിലുള്ളവര്‍ നായ്‌ക്കളെ അഴിച്ചുവിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇത് കണക്കിലെടുത്ത് ഉദ്യോഗസ്‌ഥർ മൃഗസംരക്ഷണ പ്രവർത്തകരെയും ഒപ്പം കൂടിയാണ് സ്‌ഥലത്തെത്തിയത്.

അഭിഭാഷക കമ്മീഷനും കൂടെയുണ്ടായിരുന്നു. എന്നാല്‍, ബാങ്ക് ഉദ്യോഗസ്‌ഥരെ കണ്ടയുടന്‍ വീട്ടുടമ നായ്‌ക്കളെ അഴിച്ചുവിട്ടെന്നാണ് ആരോപണം. നായ്‌ക്കളെ കൂട്ടില്‍ കയറ്റാന്‍ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും ഇവരെയും മര്‍ദിച്ചു. പിന്നാലെ അച്ചാമ്മയുടെ മകനായ കെവിന്‍ ഉദ്യോഗസ്‌ഥക്ക് നേരെ വാക്കത്തി വീശുകയും ചെയ്‌തു. വാക്കത്തി കൊണ്ടാണ് വനിതാ ഉദ്യോഗസ്‌ഥയുടെ കൈയ്‌ക്ക് പരിക്കേറ്റത്.

Read Also: വിസ്‌മയ കേസ്; പ്രതി കിരൺ കുമാറിന് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE