പോത്തൻകോട് കുളത്തിൽ വീണ് ഒമ്പത് വയസുകാരൻ മരിച്ചു

By Trainee Reporter, Malabar News
-children-drowned to death
Representational Image

തിരുവനന്തപുരം: കുളത്തിൽ വീണ് ഒമ്പത് വയസുകാരൻ മരിച്ചു. തിരുവനന്തപുരം പോത്തൻകോടിന് അടുത്ത് കൊയ്‌ത്തൂർകോണം ഖബറഡി നഗറിലാണ് സംഭവം. മുഹമ്മദ് ഷായുടെ മകൻ മുഹമ്മദ് ഫർഹാൻ(19) ആണ് മരിച്ചത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കാൽവഴുതി കുളത്തിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, കാസർഗോഡ് ജില്ലയിലെ രണ്ടാംകുഴിയിലുള്ള തോണിക്കടവ് പുഴയിൽ 3 പേർ മുങ്ങിമരിച്ചു. കുണ്ടംകുഴി സ്വദേശികളായ നിതിന്‍, ഭാര്യ ദീക്ഷ, ബന്ധു മനീഷ് എന്നിവരാണ് മരിച്ചത്. നിതിനും ബന്ധുക്കളായ 10 പേരും അടങ്ങിയ സംഘം കുളിക്കാൻ ഇറങ്ങിയതിനെ തുടർന്നാണ് പുഴയിൽ അപകടത്തിൽ പെട്ടത്.

വൈകുന്നേരത്തോടെയാണ് ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. മനീഷ് അപകടത്തില്‍പ്പെട്ടതോടെ നിതിന്‍ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് മൂന്നുപേരും അപകടത്തില്‍പ്പെട്ടത്. ഒരു മാസം മുമ്പാണ് നിതിന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്.

Most Read: ഉഷ്‌ണതരംഗത്തിന് താൽക്കാലിക ശമനം; ഉത്തരേന്ത്യയിൽ മഴക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE