അബദ്ധത്തിൽ ഗ്രനേഡ് പൊട്ടി; രണ്ട് സൈനികർ മരിച്ചു

By News Desk, Malabar News
Ajwa Travels

ജമ്മു: അബദ്ധത്തിൽ ഗ്രനേഡ് പൊട്ടിയുണ്ടായ സ്‌ഫോടനത്തിൽ രണ്ട് സൈനികർ മരിച്ചു. ക്യാപ്‌റ്റൻ ആനന്ദ്, ജൂനിയർ കമ്മീഷൻഡ് ഓഫിസർ (ജെസിഒ) നായിബ് സുബേദാർ ഭഗ്‌വാൻ സിങ് എന്നിവരാണ് മരിച്ചത്. ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയോട് ചേർന്നായിരുന്നു അപകടം.

മെന്ദർ സെക്‌ടറിൽ സൈന്യം ജോലിയിൽ ഏർപ്പെട്ടിരിക്കെ ഞായറാഴ്‌ച രാത്രിയിലായിരുന്നു അപകടമുണ്ടായതെന്ന് ജമ്മു ഡിഫൻസ് പിആർഒ ലഫ്. കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. പരിക്കേറ്റ സൈനികരെ ഉടനെ ഹെലികോപ്‌ടറിൽ ഉദ്ദംപൂരിൽ കമാൻഡ് ഹോസ്‌പിറ്റലിൽ എത്തിച്ചു. ചികിൽസക്കിടെ ആയിരുന്നു ഇരുവരുടെയും മരണമെന്ന് ദേവേന്ദർ വ്യക്‌തമാക്കി.

ബിഹാർ ഭഗൽപൂർ ജില്ലയിലെ ചമ്പ നഗർ സ്വദേശിയാണ് ക്യാപ്‌റ്റൻ ആനന്ദ്. ഉത്തർപ്രദേശിലെ അംബേദ്‌കർ നഗർ ജില്ലയിലെ പൊഖർ ഭിട്ട സ്വദേശിയാണ് ഭഗ്‌വാൻ സിങ്.

Most Read: ജോലി: ആളുകളെ കെട്ടിപ്പിടിക്കൽ, ഫീസ് മണിക്കൂറിന് 7000 രൂപ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE