ഗൂഡല്ലൂരിലും മസിനഗുഡിയിലും കാട്ടാന ആക്രമണം; രണ്ടുമരണം

By Trainee Reporter, Malabar News
Elephant rampage near Thrissur
Representational Image

നീലഗിരി: ഗൂഡല്ലൂരിലും മസിനഗുഡിയിലും കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൂടി മരിച്ചു. ദേവർഷോലയിൽ എസ്‌റ്റേറ്റ് ജീവനക്കാരനായ മാധേവ് (52), മസിനഗുഡിയിൽ കർഷകനായ നാഗരാജ് (52) എന്നിവരാണ് മരിച്ചത്. ദേവർഷോലയിൽ സർക്കാർ മൂല എന്ന സ്‌ഥലത്ത്‌ വെച്ചാണ് മാധേവിന് നേരെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

ആന ഇപ്പോഴും പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. വനംവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തുണ്ട്. മസിനഗുഡിയിൽ പുലർച്ചെ നാലിനുണ്ടായ ആക്രമണത്തിലാണ് കർഷകനായ നാഗരാജ് മരിച്ചത്. കൃഷിയിടത്തിലെ ഷെഡിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. സ്‌ഥലത്ത്‌ പ്രതിഷേധം തുടരുകയാണ്.

Most Read| എതിർ സ്‌ഥാനാർഥി ആരെന്നത് വിഷയമല്ല; തനിക്ക് വിജയം ഉറപ്പെന്ന് സുരേഷ് ഗോപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE