മധ്യപ്രദേശിൽ ട്രാക്‌ടർ മറിഞ്ഞ് നാല് കുട്ടികൾ ഉൾപ്പടെ 13 പേർ മരിച്ചു

By Trainee Reporter, Malabar News
Tractor Accident in madhya pradesh
Rep. Image
Ajwa Travels

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്‌ഗഡിൽ ട്രാക്‌ടർ മറിഞ്ഞ് നാല് കുട്ടികൾ ഉൾപ്പടെ 13 പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ഇവരിൽ 13 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്‌ഥർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വിദഗ്‌ധ ചികിൽസയ്‌ക്കായി ഭോപ്പാലിലേക്ക് മാറ്റിയതായി രാജ്‌ഗഡ് കളക്‌ടർ ഹർഷ് ദീക്ഷിത് അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ അപകടനില തരണം ചെയ്‌തതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്‌ഥാനിലെ മൊത്തിപുര ഗ്രാമത്തിൽ നിന്ന് കുലംപൂരിലേക്ക് വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കളക്‌ടറും എസ്‌പിയും ഉൾപ്പടെയുള്ള മുതിർന്ന ഉദ്യോഗസ്‌ഥർ അപകട സ്‌ഥലത്തെത്തി. അപകടത്തിൽ മരിച്ചവർക്ക് രാഷ്‌ട്രപത്രി ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തി.

Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE