എംഎം. മണിക്ക് സീറ്റില്ല; ഉടുമ്പൻചോലയിൽ കെകെ. ജയചന്ദ്രൻ

ഉടുമ്പൻചോലയിൽ മണിയുടെ പേരാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് സംസ്‌ഥാന നേതൃത്വത്തിന് നൽകിയ പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ, സംസ്‌ഥാന സെക്രട്ടറിയേറ്റ് പട്ടിക തിരുത്തുകയായിരുന്നു.

By Senior Reporter, Malabar News
MM Mani
Ajwa Travels

ഇടുക്കി: മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം. മണിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ല. ഉടുമ്പൻചോലയിൽ മണിയുടെ പേരാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് സംസ്‌ഥാന നേതൃത്വത്തിന് നൽകിയ പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ, സംസ്‌ഥാന സെക്രട്ടറിയേറ്റ് പട്ടിക തിരുത്തുകയായിരുന്നു.

മണിക്ക് പകരം കെകെ. ജയചന്ദ്രനാകും ഉടുമ്പൻചോലയിൽ എൽഡിഎഫ് സ്‌ഥാനാർഥി. സംസ്‌ഥാന നേതൃത്വത്തിന്റെ അഭിപ്രായം ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിക്കും. എംഎം. മണിക്ക്‌ മണ്ഡലത്തിൽ മൂന്നാം തവണയും സീറ്റ് നൽകാനായിരുന്നു ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.

മണിക്ക് ജനങ്ങൾക്കിടയിലെ സ്വീകാര്യത വോട്ടായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു ജില്ലാ നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഉടുമ്പൻചോലയിലടക്കം സിപിഎമ്മിന് നേരിടേണ്ടി വന്നിരുന്നു. ഇതടക്കം മായ്‌ക്കാൻ മണി തന്നെ ഇറങ്ങണമെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. മണിയുടെ സ്വീകാര്യത സമീപത്തെ മറ്റ് മണ്ഡലങ്ങളിലും പ്രതിഫലിക്കുമെന്ന വിലയിരുത്തലും ജില്ലാ നേതൃത്വത്തിന് ഉണ്ടായിരുന്നു.

Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE