എംകെ.മുനീറിന് സീറ്റില്ല, മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി; ലീഗ് സ്‌ഥാനാർഥി പട്ടിക

ഫാത്തിമ തെഹ്‌ലിയ പേരാമ്പ്രയിലും കെഎം. ഷാജി വേങ്ങരയിലും മൽസരിക്കും. പുനലൂരിലെയും ചാലക്കരയിലെയും സ്‌ഥാനാർഥികളെ രണ്ടുദിവസത്തിനകം പ്രഖ്യാപിക്കും.

By Senior Reporter, Malabar News
Muslim league
Ajwa Travels

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ മുസ്‌ലിം ലീഗിന്റെ സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 25 സ്‌ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്ന മുതിർന്ന നേതാവ് എംകെ.മുനീറിന് സീറ്റില്ല. ഫൈസൽ ബാബുവാണ് കോഴിക്കോട് സൗത്തിൽ ലീഗ് സ്‌ഥാനാർഥി.

ഫാത്തിമ തെഹ്‌ലിയ പേരാമ്പ്രയിലും പികെ. കുഞ്ഞാലിക്കുട്ടി വേങ്ങരയ്‌ക്ക് പകരം മലപ്പുറത്ത് നിന്നും ജനവിധി തേടും. വേങ്ങരയിൽ കെഎം. ഷാജിയാണ് സ്‌ഥാനാർഥി. ജയന്തി രാജൻ കൂത്തുപറമ്പിൽ നിന്നും മൽസരിക്കും. താനൂർ- പികെ നവാസ്, ഏറനാട്- പികെ. ബഷീർ, മങ്കട- മഞ്ഞളാംകുഴി അലി, മഞ്ചേരി- റഹ്‌മത്തുല്ല, മഞ്ചേശ്വരം- എകെഎം അഷ്‌റഫ്, കൊടുവള്ളി- പികെ ഫിറോസ്.

കാസർഗോഡ്- കല്ലട്ര മായിൻ ഹാജി, അഴീക്കോട്- കരീം ചേലേരി, കുട്ട്യാടി- പാറയ്‌ക്കൽ അബ്‌ദുള്ള, തിരുവമ്പാടി- ഖാസിം കൂടരഞ്ഞി, കുന്നമംഗലം- റസാഖ് മാസ്‌റ്റർ, വള്ളിക്കുന്ന്-ടിവി. എബ്രഹാം, കൊണ്ടോട്ടി- ടിപി. അഷ്റഫലി, പെരിന്തൽമണ്ണ- നജീബ് കാന്തപുരം, കോട്ടയ്‌ക്കൽ- ആബിദ് ഹുസൈൻ തങ്ങൾ, തിരൂർ- കുറുക്കോളി മൊയ്‌തീൻ, താനൂർ- പികെ, നവാസ്, തിരൂരങ്ങാടി- പിഎംഎ സമീർ, മണ്ണാർക്കാട്- എൻ. ഷംസുദ്ദീൻ, ഗുരുവായൂർ-ടിഎഎച്ച്. റഷീദ്, കളമശ്ശേരി- വിഇ. അബ്‌ദുൽ ഗഫൂർ.

പുനലൂരിലെയും ചാലക്കരയിലെയും സ്‌ഥാനാർഥികളെ രണ്ടുദിവസത്തിനകം പ്രഖ്യാപിക്കും. കോങ്ങാട് സീറ്റ് കോൺഗ്രസിന് നൽകിയെന്നും ലീഗ് നേതൃത്വം അറിയിച്ചു. പുനലൂരിലാണോ ചടയമംഗലമാണോ ലീഗിന്റെ സീറ്റ് എന്നതിൽ ധാരണയായിട്ടില്ല.

Most Read| ഡോ. വന്ദന ദാസ് കൊലപാതകം; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി 19ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE