പാലക്കാട്: ജില്ലയിൽ ഓൺലൈൻ ക്ളാസുകൾ ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു. ഇനിമുതൽ ഫിസിക്കൽ ക്ളാസുകൾ നടത്താൻ അനുമതി നൽകി. ജില്ലയിൽ ചൂട് കനത്തതോടെയാണ് ഫിസിക്കൽ ക്ളാസുകൾ താൽക്കാലികമായി നിർത്തിക്കൊണ്ട് ഓൺലൈൻ ക്ളാസുകൾക്ക് അനുമതി നൽകിയത്.
ഈ ഉത്തരവ് പിൻവലിച്ചതായി ജില്ലാ കലക്ടർ വ്യക്തമാക്കി. കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ കണക്കുകൾ അനുസരിച്ച് ജില്ലയിൽ കുറഞ്ഞ താപനിലയും യുവി ഇൻഡക്സും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചിരിക്കുന്നത്. ഇനിമുതൽ ഫിസിക്കൽ ക്ളാസുകൾ ആയിരിക്കും ഉണ്ടാകുക.
Most Read| കിഫ്ബി സിഇഒ കെഎം. എബ്രഹാം രാജിവെച്ചു, മിനി ആന്റണിക്ക് പകരം ചുമതല



































