വയനാട്: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമിച്ച ടൗൺഷിപ്പിൽ ആദ്യ കുടുംബത്തിന്റെ ഗൃഹപ്രവേശം നടന്നു. ഒന്നാം സോണിൽ ഡി ക്‌ളസ്‌റ്ററിലെ 38ആം വീട്ടിലാണ് ചൂരൽമല സ്‌കൂൾ റോഡിലെ കെ. വിജയനും കുടുംബവും താമസം ആരംഭിച്ചത്.
ജില്ലാ കലക്‌ടർ ഡിആർ. മേഘശ്രീയും ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ജെഒ. അരുണും വീട്ടിലെത്തി ഗൃഹപ്രവേശനത്തിന് മുന്നോടിയായുള്ള മുഴുവൻ നടപടിക്രമങ്ങളും കുടുംബത്തിന്റെ സാന്നിധ്യത്തിൽ പൂർത്തിയാക്കിയിരുന്നു.
ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനായി സർക്കാർ അനുവദിച്ച ഒരുലക്ഷം രൂപയുടെ സാധനങ്ങളും കുടുംബം വീട്ടിലെത്തിച്ചു. ഗുണമേൻമാ പരിശോധന പൂർത്തിയാക്കി വീടുകൾ ഏറ്റുവാങ്ങി കൂടുതൽ കുടുംബങ്ങൾ ടൗൺഷിപ്പിലേക്ക് താമസം മാറാൻ സജ്‌ജരായിട്ടുണ്ട്. ടൗൺഷിപ്പിൽ ഇതുവരെ 159 വീടുകളുടെ സംയുക്‌ത പരിശോധന പൂർത്തിയായി.
തിങ്കളാഴ്‌ച ബാക്കി 19 വീടുകളുടെയും കൂടി ഗുണമേൻമ പരിശോധന പൂർത്തിയാക്കി 178 വീടുകളും വരും ദിവസങ്ങളിൽ ഗുണഭോക്‌താകൾക്ക് കൈമാറും.
Most Read| എബോള വൈറസ് വ്യാപനം; ആരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

































