ബെംഗളൂരു: കർണാടകയിൽ അധികാര കൈമാറ്റത്തിന് കളമൊരുങ്ങുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പദവി ഒഴിയാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്. കോൺഗ്രസ് നിയമസഭാ യോഗം വിളിച്ച് രാജി പ്രഖ്യാപിക്കാനാണ് നീക്കം. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റം ഉണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം സിദ്ധരാമയ്യ, ഡികെ. ശിവകുമാർ എന്നിവരുമായി ഹൈക്കമാൻഡ് ആറുമണിക്കൂർ പ്രത്യേക ചർച്ച നടത്തിയിരുന്നു. കർണാടകയിലെ മുഖ്യമന്ത്രി തർക്കത്തിൽ മാരത്തൺ ചർച്ചയാണ് എഐസിസി ആസ്‌ഥാനത്ത് നടന്നത്. രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സിദ്ധരാമയ്യയും ഡികെയുമായും ഒന്നിച്ചും ഒറ്റയ്‌ക്കും ചർച്ചകൾ നടത്തി.
സിദ്ധരാമയ്യ മുഖ്യമന്ത്രി സ്‌ഥാനം ഒഴിയണമെന്ന് ഹൈക്കമാൻഡ് നിർദ്ദേശിക്കുകയായിരുന്നു. ഇതിനുള്ള സമയം തീരുമാനിക്കാനുള്ള സാവകാശം സിദ്ധരാമയ്യക്ക് ഹൈക്കമാൻഡ് നൽകി. നാളെ തന്നെ അദ്ദേഹം രാജിവെച്ചക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. പകരം ഡികെ. ശിവകുമാർ മുഖ്യമന്ത്രിയാകും. ഡെൽഹിയിൽ ഉന്നത പദവിയും രാജ്യസഭാ സീറ്റും സിദ്ധാരാമയ്യക്ക് നൽകാനാണ് കോൺഗ്രസിൽ ധാരണ.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു





































