തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൻമേലുള്ള പൊതുചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. സർക്കാരിന്റെ സ്വകാര്യ നിക്ഷേപ നയം, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും.
ഇന്ദിരാ ഗ്യാരന്റി, അതിവേഗ റെയിൽ കോറിഡോർ തുടങ്ങിയവ ചോദ്യോത്തര വേളയിലും ഉന്നയിക്കപ്പെടുന്നുണ്ട്. ആരോഗ്യ വകുപ്പിനെതിരായ വിവാദങ്ങൾ, പിഎം ശ്രീ, മദ്യത്തിന്റെ നികുതി വിവാദം തുടങ്ങിയവയിൽ ഒന്ന് അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന.
ബജറ്റിനെതിരെ അതിരൂക്ഷമായ വിമർശനവുമായി പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു. വീര്യം കുറഞ്ഞ മദ്യനിർമാണത്തിന്റെ മറവിൽ സംസ്‌ഥാനത്ത് വൻ അഴിമതിയോട് കൂടി മദ്യമൊഴുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ എക്‌സൈസ് മന്ത്രി എംബി. രാജേഷ് കുറ്റപ്പെടുത്തിയിരുന്നു. ആദ്യ ബജറ്റിൽ ക്ഷേമപെൻഷൻ വർധന പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്ന വിഡി. സതീശൻ ബജറ്റിൽ അതേക്കുറിച്ചു ഒരക്ഷരം മിണ്ടിയില്ലെന്ന് എംവി. ഗോവിന്ദനും ചൂണ്ടിക്കാട്ടി.
Most Read| തെളിവ് ലഭിച്ചാൽ ആ നിമിഷം ഇന്ത്യക്കെതിരെ യുദ്ധത്തിനിറങ്ങും; പാക്കിസ്‌ഥാൻ





































