തിരുവനന്തപുരം: അനുമോദന ചടങ്ങിൽ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച സംഭവത്തിൽ വിശദീകരണവുമായി മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി. ജലീൽ. കുട്ടികൾ പഠനത്തിൽ മികവ് പുലർത്തുന്നുണ്ടെങ്കിലും പൊതുവായന കുറവാണെന്ന് മനസിലാക്കിയപ്പോൾ ഒരു അധ്യാപകനെന്ന നിലയിൽ സംസാരിക്കുകയാണ് താൻ ചെയ്തതെന്ന് ജലീൽ പറഞ്ഞു.
പൊതുവായന അത്യന്താപേക്ഷിതമാണെന്നും ആ ലക്ഷ്യത്തോടെയാണ് താൻ വിദ്യാർഥികളുമായി സംവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാനപരമായി ഒരു അധ്യാപകനായതിനാലാണ് കുട്ടികളുമായി ഇത്തരത്തിൽ സംസാരിച്ചത്. ആർക്കെങ്കിലും അപമാനം തോന്നിയെങ്കിൽ നൂറുതവണ ക്ഷമ ചോദിക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
തമാശ രൂപേണ കുട്ടിയുടെ ചെവിയിൽ പിടിച്ചതിന് അവഹേളനമായി ചിത്രീകരിക്കാനാണ് ശ്രമം നടന്നത്. എന്നാൽ, സംഭവത്തിൽ വിദ്യാർഥികൾക്കോ രക്ഷിതാക്കൾക്കോ യാതൊരു പരാതിയുമില്ല. പൊതുവിദ്യാഭ്യാസത്തെ താറടിക്കാനാണ് ചില ഈ വിഷയത്തെ രാഷ്ട്രീയ വൽക്കരിക്കുന്നതെന്നും ജലീൽ കൂട്ടിച്ചേർത്തു.
പാലക്കാട് മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു സംഭവം. ഹിന്ദിയിൽ വിലാസം എഴുതാൻ ആവശ്യപ്പെട്ടപ്പോൾ അക്ഷരത്തെറ്റ് വരുത്തിയ കുട്ടിയെ സ്റ്റേജിൽ വിളിച്ചുവരുത്തി കെടി. ജലീൽ ചെവിയിൽ നുള്ളിയതാണ് വിവാദമായത്. ജലീലിന്റെ നടപടി ബാലാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എംഎസ്എഫ് രംഗത്തെത്തിയിരുന്നു.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്





































