കൊച്ചി: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ നിർത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസുമായി ബന്ധപ്പെട്ട എല്ലാ മൊഴികളും രേഖകളും നൽകണമെന്ന ആവശ്യവും കോടതി തള്ളി. കുറ്റപത്രത്തിനൊപ്പമില്ലാത്ത രേഖകളാണ് പ്രതികൾ ആവശ്യപ്പെട്ടത്. കേസിൽ കഴിഞ്ഞ ആഴ്‌ചയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്.
കേസിൽ ആകെ 26 പ്രതികളാണുള്ളത്. ഇതിൽ 16 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ച് വിചാരണ നടപടികൾ ആരംഭിച്ചത്. മറ്റു പ്രതികൾക്കെതിരായ അന്വേഷണം പൂർത്തിയാകുന്നതുവരെ വിചാരണ നടപടികൾ നിർത്തിവെക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. കേസ് ഈമാസം 24ന് പരിഗണിക്കാനിരിക്കെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
വിചാരണ എന്ന് തുടങ്ങാനാകുമെന്ന കാര്യം എന്നായിരിക്കും തീരുമാനിക്കുക, പ്രോസിക്യൂഷൻ മൊഴി രേഖപ്പെടുത്തിയിട്ടും സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്താത്തവരുടെ വിവരങ്ങളും മറ്റു അനുബന്ധ തെളിവുകളും ഹജരാക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്ന അഭിമന്യു എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കുമ്പോഴാണ് 2018 ജൂലൈ രണ്ടിന് കൊല്ലപ്പെട്ടത്.
ചുമരെഴുത്തുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ നിലനിന്നിരുന്ന തർക്കത്തിന് പിന്നാലെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. കോളേജിലെ പ്രവേശനോൽസവത്തിന് തലേന്ന് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. 16 പ്രതികളും 125 സാക്ഷികളുമാണ് കേസിലുള്ളത്. 2018 സെപ്‌തംബർ 26ന് കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്



































