തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇല്ലാത്ത ഒരു പ്രശ്‌നം എന്തിനാണ് ചർച്ച ചെയ്യുന്നതെന്നും കേരള ചരിത്രത്തിൽ ഇന്നുവരെ ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടായിട്ടുണ്ടോയെന്നും പിണറായി വിജയൻ ചോദിച്ചു.
പ്രതിപക്ഷ ഉപനേതാവ് പദവി വിഷയത്തിൽ വാശിയില്ലെന്നും ചർച്ചയ്‌ക്കായി വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. എന്നാൽ, ഇല്ലാത്ത ഒരു കാര്യത്തിന് എന്ത് ചർച്ചയാണ് വേണ്ടതെന്നും, അത് കഴിഞ്ഞ കാര്യമാണെന്നുമായിരുന്നു പിണറായി വിജയന്റെ മറുപടി.
”മുൻപും ഇത് തന്നെയാണ് പറഞ്ഞത്. ഇപ്പോഴും ഞാൻ അവിടെ തന്നെയാണ് നിൽക്കുന്നത്. എന്ത് വിട്ടുവീഴ്‌ചയാണ് വേണ്ടത്. കേരളത്തിൽ ഏതെങ്കിലും കാലത്ത് ഇത്തരം ഒരു പ്രശ്‌നം ഉണ്ടായിട്ടുണ്ടോ. ഇല്ലാത്ത ഒരു പ്രശ്‌നം ചർച്ച ചെയ്യണം എന്ന് പറഞ്ഞാൽ എന്ത് ചർച്ചയാണ് വേണ്ടത്”- പിണറായി വിജയൻ ചോദിച്ചു.
പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐക്ക് വാശിയില്ലെന്നും ചർച്ചകൾക്കായി വാതിൽ തുറന്നിട്ടിരിക്കുകയും ആണെന്നാണ് ബിനോയ് വിശ്വം ഇന്ന് പറഞ്ഞത്. എൽഡിഎഫിനകത്ത് വോട്ടെടുപ്പിൽ തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുന്നത് ആരോഗ്യകരമല്ലെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. നിലപാട് പറഞ്ഞതുകൊണ്ട് ഘടകകക്ഷികൾ ശത്രുപക്ഷത്താവില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
Most Read| 11 തവണ എവറസ്‌റ്റ് കീഴടക്കി; ജീവിതം ഒരു പോരാട്ടമാക്കിയ ‘മൗണ്ടൻ ക്വീൻ’



































