പട്‌ന: ബിഹാറിലെ ബങ്കിപ്പുർ ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം കുറിച്ച് ജൻ സുരാജ് പാർട്ടി (ജെഎസ്‌പി) അധ്യക്ഷൻ പ്രശാന്ത് കിഷോർ. ബിജെപിയുടെ നീരജ് കുമാറിനെ 18,953 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രശാന്ത് കിഷോറും പാർട്ടിയും ചരിത്രം രചിച്ചത്.
ഇതോടെ ബിജെപിയുടെ 30 വർഷത്തെ ഭരണത്തിനാണ് ജൻ സുരാജ് പാർട്ടി അന്ത്യം കുറിച്ചത്. ബിജെപി പരാജയം അറിയാത്ത മണ്ഡലമാണ് ബാങ്കിപ്പുർ. ബിജെപി അധ്യക്ഷൻ നിതിൻ നബീനാണ് മണ്ഡലത്തിൽ ഒടുവിൽ നിയമസഭയിൽ എത്തിയത്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹം സ്‌ഥാനം ഒഴിഞ്ഞു. തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞനായ പ്രശാന്ത് കിഷോർ മുന്നേറുന്നത് ബിജെപി ക്യാമ്പുകളെയും ഞെട്ടിച്ചിട്ടുണ്ട്.
മധ്യപ്രദേശിലെ ദതിയ മണ്ഡലത്തിൽ കോൺഗ്രസ് വിജയിച്ചു. ഘനശ്യാം സിങ് ബിജെപി സ്‌ഥാനാർഥി അശുതോഷ് തിവാരിയെ 6,016 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഗുജറാത്തിലെ മഞ്ചൽപുർ മണ്ഡലത്തിൽ 30,630 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്‌ഥാനാർഥി സതീഷ് ഗേവിന്ദ്ഭായ് പട്ടേൽ ആണ് വിജയിച്ചത്. സിജെപി പ്രതിഷേധത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
Most Read| കശുവണ്ടി അഴിമതിക്കേസ്; കെഎ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്‌ഥാനം രാജിവെച്ചു































